ഡാര്‍ക്ക് നൈറ്റ് എഡിഷനുമായി '2019 യമഹ ഫസിനോ'

ഡാര്‍ക്ക് നൈറ്റ് എഡിഷനുമായി 2019 യമഹ ഫസിനോ എത്തി. ഫസിനോ ഡാര്‍ക്ക് നൈറ്റ് എഡിഷന്റെ പ്രത്യേകത എന്നത് സ്‌പോര്‍ട്ടി ബ്ലാക്ക് കളര്‍ സ്‌റ്റൈലും അതിനോട് ചേര്‍ന്ന മെറൂണ്‍ സീറ്റുമാണ്. സുരക്ഷയ്ക്കായി യുബിഎസ് (യുനിഫൈഡ് ബ്രേക്കിങ് സിസ്റ്റം) ബ്രേക്കിങ് വാഹനത്തിലുണ്ട്.  മെയ്ന്റനന്‍സ് ഫ്രീ ബാറ്ററിയാണ് എന്നത് മറ്റൊരു പ്രത്യേകത. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ കാര്യമായ മാറ്റം ഒന്നും തന്നെയില്ല. 7 ബിഎച്ച്പി പവറും 8.1 എന്‍എം ടോര്‍ക്കുമേകുന്ന 113 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡാര്‍ക്ക് നൈറ്റ് എഡിഷനും കരുത്തേകുന്നത്. സിവിടിയാണ് ഗിയര്‍ബോക്‌സ്. 2015 മുതല്‍ നിരത്തിലുള്ള യമഹ ഫസിനോ സ്‌കൂട്ടര്‍ പുതിയ ഡാര്‍ക്ക് നൈറ്റ് എഡിഷന് പുറമേ സീസണ്‍ ഗ്രീന്‍, ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിങ് ബ്ലൂ, ഡാസ്ലിങ് ഗ്രേ, സാസി സിയാന്‍ എന്നീ ആറ് നിറങ്ങളിലും പുറത്തിറങ്ങി. 56,793 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
This vehicle is certified by a4auto.com