അപാച്ചെ RR310 -ന് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്ഗ്രേഡുമായി ടി.വി.എസ്

ടിവിഎസ് സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ്; ഫ്‌ളാഗ്ഷിപ്പ് ബൈക്കായ അപാച്ചെ RR310 -ന് പ്രഖ്യാപിച്ചു. നിരവധി പരിഷ്‌കാരങ്ങള്‍ അപ്ഗ്രഡേഷന്റെ ഭാഗമായി ബൈക്കിന് നൽകും. സൗജന്യ പെര്‍ഫോര്‍മന്‍സ് അപ്‌ഗ്രേഡ് സംബന്ധിച്ച കാര്യം എസ്എംഎസ് സന്ദേശം മുഖേന അപാച്ചെ RR310 ഉടമകളെ അറിയിക്കുകയാണ്. മോഡലിന്റെ പ്രകടനക്ഷമത കൂട്ടാന്‍ പുതിയ ഇസിയു അപ്‌ഡേറ്റിന് കഴിയും. അതേസമയം കരുത്തുത്പാദനം കൂടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അപാച്ചെ RR310 -ന്റെ വൈസര്‍ കവര്‍ കമ്പനി ഭാഗികമായി മാറ്റിസ്ഥാപിക്കും, ബൈക്കിന്റെ എയറോഡൈനാമിക് മികവ് കൂട്ടാന്‍ വേണ്ടിയാണിത്. ഹാന്‍ഡില്‍ബാറുകളുടെ വൈബ്രേഷന്‍ കുറയ്ക്കാൻ ഭാരം കൂടിയ ബാര്‍ എന്‍ഡുകള്‍ ഇരുവശത്തും ഒരുങ്ങും.
മോഡലില്‍ തുടിക്കുന്ന 313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി കുറിക്കാനാവും. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍ ചക്രത്തിന് സമീപമാണ് RR310 -ല്‍ എഞ്ചിന്‍. ബൈക്കിലെ നീളമേറിയ സ്വിങ് ആമും നീളം കുറഞ്ഞ വീല്‍ബേസും മികവുറ്റ നിയന്ത്രണം കാഴ്ച്ചവെക്കുന്നു. അപ്സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും അപാച്ചെ RR310 -ലെ വിശേഷങ്ങള്‍. 300 mm വലുപ്പമുള്ള ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിംഗിനായി. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗം നിയന്ത്രിക്കും. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ബൈക്കിനുണ്ട്. അപാച്ചെ RR310 -ന് 2.23 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില. 
This vehicle is certified by a4auto.com