ആറു സീറ്റര്‍ എര്‍ട്ടിഗ GT ഇന്ത്യയിലേക്ക്...

പുതുതലമുറ എര്‍ട്ടിഗയെ ആധാരമാക്കി പുതിയ ആറു സീറ്റര്‍ എംപിവിക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് മാരുതി. ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ വകഭേദം അടിസ്ഥാനപ്പെടുത്തി ആറു സീറ്റര്‍ എംപിവി കടന്നുവരുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ആറു സീറ്റര്‍ എംപിവിയെ കമ്പനി ഇന്ത്യയില്‍ വില്‍ക്കുക പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാവും. ഇന്ത്യയില്‍ വില്‍പ്പനയിലുള്ള രണ്ടാംതലമുറ എര്‍ട്ടിഗ തന്നെ പുതിയ എര്‍ട്ടിഗ ജിടിക്കും അധാരം. കൂടുതല്‍ സൗകര്യങ്ങളും നവീന സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും എര്‍ട്ടിഗ ജിടി എഡിഷനെ നിരയില്‍ വേറിട്ടു നിര്‍ത്തും. കാഴ്ച്ചയില്‍ കൂടുതല്‍ സ്‌പോര്‍ടി ഭാവം വരിച്ചാണ് എര്‍ട്ടിഗ ജിടി ഒരുങ്ങുന്നത്. 
 
ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ സീറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ എര്‍ട്ടിഗ ജിടിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ വരവില്‍ മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും ആറു സീറ്റര്‍ എര്‍ട്ടിഗ ജിടിയില്‍. ഒപ്പം നിലവിലെ 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും എംപിവിയില്‍ ഇടംകണ്ടെത്തും. എന്തായാലും വിപണിയില്‍ പത്തുലക്ഷത്തിന് മുകളില്‍ പുതിയ എര്‍ട്ടിഗ ജിടിയ്ക്ക് വില പ്രതീക്ഷിക്കാം. 
This vehicle is certified by a4auto.com