ട്രയംഫിന്റെ ടൈഗർ 800 XCA യുടെ പുതിയ മോഡൽ വിപണിയിൽ

ഇരുചക്രവാഹന നിർമാതാക്കളായ ട്രയംഫിന്റെ ടൈഗർ 800 XCA യുടെ പുതിയ മോഡൽ വിപണിയിൽ. നിലവിൽ ടൈഗറിന്റെ 800 എക്സ്‌ സി എസ്, എക്ആർ, എക്സ്ആർഎക്സ് എന്നീ അഡ്വഞ്ചർ സ്പോർട്സ് വകഭേദങ്ങളാണ് വിപണിയിലുള്ളത്. ഷാസിയിലും എൻജിനിലുമായി 200 ൽ അധികം മാറ്റങ്ങളുമായാണ് പുതിയ ടൈഗർ എത്തുന്നത്.  മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലും ഉപയോഗിക്കുന്നു. ഓഫ് റോ‍‍ഡ് യാത്രകൾക്ക് വേണ്ടുന്ന സസ്പെൻഷൻ, ആറ് റൈഡിങ് മോഡുകളുള്ള  ഓഫ് റോഡ് പ്രോ സാങ്കേതിക വിദ്യയും പുതിയ ടൈഗറിലുണ്ട്.  കൂടാതെ എൽഇ‍ഡി ലൈറ്റുകൾ, അലൂമിനിയം റേഡിയേറ്റർ ഗാർഡ്, 5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി സ്കീൻ. അഞ്ചു തരത്തിൽ ക്രമീകരിക്കാവുന്ന സ്ക്രീൻ എന്നിവയും പുതിയ ടൈഗർ എക്സ്‌സിഎയിലെ പ്രത്യേകതകളാണ്.  ബൈക്കിന് കരുത്തേകുന്നത് 800 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 94 ബിഎച്ച്പി കരുത്തും 79 എന്‍എം ടോര്‍ക്കും ഈ എൻജിൻ നൽകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയ്‌സ് കണ്‍ട്രോള്‍ എന്നിവയുണ്ട്. 15.16 ലക്ഷം രൂപയാണ് പുതിയ ടൈഗർ എക്സ്‍സിഎയുടെ എക്സ്ഷോറൂം വില. 
This vehicle is certified by a4auto.com