ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ 'ഒരു രാജ്യം ഒരു കാർഡ്' പദ്ധതിയുമായി കേന്ദ്രസർക്കാർ

ഇന്ത്യയിലെ ഏത് സംസ്ഥാനത്തും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഒരു രാജ്യം ഒരു കാര്‍ഡ് മാതൃകയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്ന കാർഡാണിത്. ഈ കാർഡുപയോഗിച്ച് സംസ്ഥാന വ്യത്യാസമില്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാനും ടോള്‍, പാര്‍ക്കിംഗ് ചാര്‍ജ്ജിംഗ് അടയ്ക്കാനും സാധാനങ്ങള്‍ വാങ്ങാനും സഹായകരമാകും. 
 
നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്ഉപയോഗിച്ചുള്ള പെയ്‌മെന്റ് സംവിധാനം 'സ്വീകാര്‍' എന്ന പേരില്‍ അറിയപ്പെടും. നിലവിലെ POS മെഷീനുകള്‍ക്ക് തുല്യമായ സ്വാഗത് മെഷീനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റാണ്. ഇവ ഉടൻതന്നെ രാജ്യത്തെ എല്ലാ റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലും മറ്റു പൊതുഗതാഗത കേന്ദ്രങ്ങളിലും എത്തും. ആദ്യഘട്ടത്തില്‍ 25 ബാങ്കുകളാണ് ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയില്‍ പങ്കുചേർന്നത്. പുതിയ കാര്‍ഡിന്റെ പ്രചാരണാര്‍ത്ഥം ആകര്‍ഷകമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ബാങ്കുകള്‍ മുഖേന നല്‍കുന്ന കാര്‍ഡായതുകൊണ്ട് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
This vehicle is certified by a4auto.com