'ചിനൂക്' ഇനി ഇന്ത്യൻ വ്യോമസേനയ്ക്ക് സ്വന്തം...

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത്‌ പകരുന്നതിനായി ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നായ ചിനൂക്ക് സ്വന്തമാക്കി. ഓർഡർ ചെയ്ത 15 ഹെലികോപ്റ്ററുകളിലെ ആദ്യ 4 എണ്ണമാണ് ഇന്ത്യയിലെത്തിയത്. ഇവ ഉപയോഗിക്കുന്നത് സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും. ഗുജറാത്തിലെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച ചിനൂക് ആദ്യഘട്ട പരീക്ഷണപറക്കത്തിലാണ്. ചിനൂക്കിന്റെ പ്രധാന ദൗത്യം വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുക എന്നതാണ്. 
 
ചിനൂക് നിലവിൽ യുഎസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യുകെ എന്നി രാജ്യങ്ങൾക്കാണുള്ളത്. ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമ്മിച്ചതായാണ് റിപ്പോർട്ടുകൾ. ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ പരമാവധി വേഗം മണിക്കൂറിൽ 302 കിലോമീറ്ററാണ്. 3 പേരാണ് ചിനൂകിലെ ക്രൂ അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരെയും വഹിക്കാനാവും. ഹെലികോപ്റ്ററിന് കരുത്തു പകരുന്നത് 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ്. 
 
This vehicle is certified by a4auto.com