അപ്സൈഡ് ഡൗൺ ഫോർക്കുമായി പുത്തൻ 'ഡോമിനാർ'

2019 ഡോമിനാർ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനു മുന്നോടിയായി രാജ്യത്തെ ഡീലർഷിപ്പുകൾ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. കെ ടി എം ബൈക്കുകളോടു സാമ്യമുള്ള അപ്സൈഡ് ഡൗൺ ഫോർക്കാണു പുതിയ ഡോമിനോറിന്റെ പ്രധാന സവിശേഷത. 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഡീലർമാർ ബൈക്കിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്. 
 
2016 -ല്‍ ഡോമിനാറിനെ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് പരിഷ്കരിച്ച പതിപ്പ് എത്തുന്നത്. രൂപകല്‍പനയിലും ഫീച്ചറുകളിലും ധാരാളം മാറ്റങ്ങൾ ബജാജ് വരുത്തിയിട്ടുണ്ട്. നിലവിലെ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് '2019 ബജാജ് ഡോമിനാറിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടനയാണ് ബൈക്കിന്റെ പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം ഡോമിനാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഓഫ്‌റോഡ് യാത്രകൾക്ക് ഈ ഗ്രൗണ്ട് ക്ലിയറന്‍സ് സഹായകരമാകും. 
 
പ്രീമിയം സവിശേഷതയുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഡോമിനാറിൽ സ്ഥാനം പിടിക്കും. കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകൾക്ക് ലഭിക്കും. നിലവിലെ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഡോമിനാറിലും. 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 35 ബി എച്ച് പി കരുത്തും 35 എൻ എം ടോർക്കും സൃഷ്ടിക്കും. അടിസ്ഥാന ഫീച്ചറായി സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കാണും. 2019 ഡോമിനാറിന് 1.65 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.
This vehicle is certified by a4auto.com