ഇന്ത്യൻ വിപണിയിൽ ആഘോഷ വരവിന് ഒരുങ്ങി; കിയ

കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ ഇന്ത്യന്‍ വിപണിയിൽ ആഘോഷമായുള്ള വരവിന് ഒരുങ്ങിയിരിക്കുന്നു.  പതിനെട്ടിലധികം മോഡലുകളുമായി കഴിഞ്ഞ വര്‍ഷം നടന്ന ഡെൽഹി ഓട്ടോ എക്‌സ്പോയില്‍ വന്ന് ഞെട്ടിച്ചുകൊണ്ടായിരുന്നു തുടക്കം.  2019-ല്‍ ആദ്യവാഹനം ഇന്ത്യയില്‍ നിന്നു തന്നെ പുറത്തിറക്കുമെന്ന പ്രഖ്യാപനവും തുടർന്ന് ആന്ധ്രാ-കര്‍ണാടക അതിര്‍ത്തിയിലെ അനന്ത്പുരിൽ 536 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പ്ലാന്റില്‍ നിന്ന് ജൂണില്‍ ആദ്യവാഹനം പുറത്തിറക്കും. ഇന്ത്യയിലൊട്ടാകെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്ന പരിപാടിയിലാണിപ്പോള്‍ കമ്പനി.
 
ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച എസ്.പി. കണ്‍സെപ്റ്റായിരിക്കും ആദ്യവാഹനം. പ്രീമിയം മിഡ്സൈസ് എസ്.യു.വി. വിഭാഗത്തിലാണ് എസ്.പി. 2 ഐ വരുന്നത്. ഇതുവരെ ഇന്ത്യയില്‍ ഈ വേരിയന്റുകളിലില്ലാത്ത സൗകര്യങ്ങളായിരിക്കും എസ്.പി. 2 ഐയില്‍ വരികയെന്നാണ് കരുതുന്നത്. ഇന്‍ബില്‍ട്ട് വൈഫൈ, 360 ഡിഗ്രി ക്യാമറ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. ഇന്ത്യന്‍ മാര്‍ക്കറ്റ് പ്രധാനമായും മാറുന്നത് വിലയിലും ഫീച്ചറിലുമായിരിക്കും. ആറുമാസത്തിനുള്ളില്‍ ഒരു വാഹനം എന്ന നിലയിലാണ് കിയ ഇന്ത്യന്‍ വിപണിയിൽ കാണുന്നത്. കിയയുടെ കൊടിയടയാളമായ എം.പി.വി. കാര്‍ണിവെലും അതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യാ ഓട്ടോ എക്‌സ്പോയില്‍ ഇതിനെ പ്രഖ്യാപിക്കും. പിന്നീട് പ്രീമിയം ഹാച്ച് ബാക്കായ സീഡ് വരും. 2021 മധ്യത്തോടെ കിയയുടെ ക്രോസ് ഓവര്‍ വരും.  പ്രീമിയം എസ്.യു.വിയായ സ്‌പോര്‍ട്ടേജായിരിക്കും 2021 അവസാനം വരുന്നത്. ഇതാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കമ്പനിയുടെ പ്ലാൻ. എന്നാൽ വൈദ്യുത വാഹനരംഗത്തും വന്‍ പദ്ധതികള്‍ കിയ ലക്ഷ്യമിടുന്നുണ്ട്.
 








This vehicle is certified by a4auto.com