ടൊയോട്ട ബാഡ്ജിങ്ങിൽ 'വിറ്റാര ബ്രീസ' 2021 ഓടെ......

ജാപ്പനീസ് വാഹന നിര്‍മ്മാതക്കളായ ടൊയോട്ടയും സുസുക്കിയും കൈകോർത്തതിന് പിന്നാലെ ടൊയോട്ട ബാഡ്ജിങ്ങിൽ വിറ്റാര ബ്രീസ 2021 ഓടെ വിപണിയിലേക്കെത്തും. ഇവരുടെ പ്രമുഖ വാഹനങ്ങള്‍ റീ ബാഡ്ജ് ചെയ്‍തായിരിക്കും വിപണിയിൽ എത്തിക്കുന്നത്. ടൊയോട്ട ബലേനോയായിരിക്കും ഈ കൂട്ടുകെട്ടിൽ ആദ്യം വിപണിയിലേക്കെത്തുന്നത്. ടൊയോട്ട ബാഡ്ജ് അണിയാന്‍ പോവുന്ന രണ്ടാമത്തെ കാറായിരിക്കും വിറ്റാര ബ്രീസ. 
 
ഇരുകമ്പനികളും വ്യക്തമാക്കുന്നത് ചെറിയ മാറ്റങ്ങള്‍ മാത്രമെ റീ ബാഡ്ജ്ഡ് മോഡലുകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളൂ എന്നാണ്. രൂപഘടനയിൽ വ്യത്യാസം വരുത്താതെ എക്സ്റ്റീരിയറിലായിരിക്കും ടൊയോട്ട ബ്രീസ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നത്. മാറ്റങ്ങളിൽ പ്രധാനം പരിഷ്‌ക്കരിച്ച ബമ്പര്‍, ഗ്രില്ലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ്. പുത്തൻ ബ്രിസയ്ക്ക് കൂട്ടായി ബോണറ്റിന് താഴെയായി ടൊയോട്ട ബാഡ്ജിങ് ഉണ്ടാകും. ഈ മോഡലിന് കരുത്ത്‌ പകരുന്നത് 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനായിരിക്കും. 
 
സുസുക്കിയുമായുള്ള കൂട്ടുകെട്ടില്‍ പ്രധാനമായും ടൊയോട്ടയുടെ ലക്ഷ്യം ചെലവ് കുറഞ്ഞ വാഹന ശ്രേണിയിലേക്കുള്ള ചുവട് വെയ്പ്പാണ്. ടൊയോട്ടയുടെ പ്രമുഖ കൊറോള സെഡാന്‍ വാഹനങ്ങള്‍ മാരുതി ബാഡ്ജിൽ ഉടൻ വിപണിയിലേക്കെത്തും.
This vehicle is certified by a4auto.com