അംബാനിയുടെ വാഹന വ്യൂഹത്തിൽ 'ലംബോര്‍ഗിനി ഉറൂസാണ്' താരം

മുകേഷ് അംബാനിയുടെ ഗ്യാരേജില്‍ അത്യാഡംബര കാറുകളുടെ നിര തന്നെയുണ്ട് എന്നത് എല്ലാർക്കും അറിയുന്ന കാര്യമാണല്ലോ. ബെന്റ്‌ലിയും ബെന്‍ഗൈയും ബെന്‍സ് എസ്‌ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്‌സും തുടങ്ങി ആഡംബര കറുകളെല്ലാം ആളുകള്‍ക്ക് കാണാനുള്ള അവസരമാണ് അംബാനിയുടെ നഗരയാത്രകള്‍. എന്നാൽ സമൂഹമാധ്യമങ്ങളിലെ താരം ഈ കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറൂസാണ്. ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നു കരുതുന്നു. ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. നാലു ലീറ്റര്‍, വി8, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ഏകദേശം 4 കോടി രൂപയാണ് രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില.








This vehicle is certified by a4auto.com