മികച്ച പ്രതികരണവുമായി 'മഹിന്ദ്ര ഇ-ട്രിയോ' മുന്നേറുന്നു.....

ഇന്ത്യൻ വിപണിയിൽ തരംഗമായി പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ 'ഇ-ട്രിയോ'. വെറും രണ്ട് മികച്ച പ്രതികരണമാണ് ഇ ഓട്ടോയ്ക്ക് ലഭ്യമാകുന്നത്. ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും താരമായാണ് ഇ ട്രിയോ വിപണിയിൽ എത്തിയത്. സ്‌പേസ് ഫ്രെയിം ഷാസി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന മോഡലിൽ പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. 
 
ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമായി വരുന്നുള്ളു. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയുണ്ട്. കൂടാതെ ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച ഡ്രൈവിങ് സുഖവും ട്രിയോയില്‍ ലഭിക്കും. 
 
ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.








This vehicle is certified by a4auto.com