ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്ക് G310GS സ്വന്തമാക്കി 'ദാദ'

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. അഡ്വഞ്ചര്‍ ബൈക്കായ G310GS ഗാംഗുലി മോഡലാണ് സ്വന്തമാക്കിയത്. ഗാംഗുലി കൊല്‍ക്കത്തയില്‍നിന്ന്‌ വാഹനം സ്വീകരിക്കുന്ന ചിത്രങ്ങള്‍ 'ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ' ഫേസ്ബുക്കിലൂടെ ഷെയർചെയ്തു. ഗാംഗുലി തന്റെ ഗാരേജിലെത്തിച്ചത് മൂന്നര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള G310GS-ന്റെ പേള്‍ വൈറ്റ് മെറ്റാലിക് നിറത്തിലുള്ള മോഡലാണാണ് ഇത് ഗാഗുലിയുടെ ആദ്യ ബിഎംഡബ്ല്യു ബൈക്കാണ്. G310GS അഡ്വഞ്ചര്‍ ബൈക്കിന്‌ കരുത്തേകുന്നത് 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 
 
 
This vehicle is certified by a4auto.com