2018 'ഇഗ്നിസ്' നിര്‍മ്മാണം അവസാനിപ്പിച്ച് പുതിയ മോഡലിലേക്ക് ...

2018 മാരുതി സുസുക്കി ഇഗ്നിസ് മോഡലിന്റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നെക്സ ഡീലർഷിപ്പുകൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം പഴയ ഇഗ്നിസ് നിര്‍മ്മാണം അവസാനിപ്പിച്ച് പുതിയ മോഡല്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 2018 മോഡൽ ഇഗ്നിസ് മോഡൽ വൻ വിലക്കിഴിവിൽ വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പഴയ മോഡല്‍ ഇഗ്നിസിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. 
 
പ്രതീക്ഷിച്ച വില്‍പ്പന ഇഗ്നിസ് നേടുന്നില്ലെന്നതും കഴിഞ്ഞ ഏതാനും മാസങ്ങളായി 2,500 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാത്രമെ ഇഗ്നിസിന് കൈവരിക്കാൻ സാധിച്ചുള്ളുവെന്നതും ഉത്പാദനം നിർത്താൻ മാരുതിയ്ക്ക് കാരണങ്ങളായി. നിലവില്‍ ഇഗ്നിസ് മോഡലുകളുടെ ഉത്പാദനം മാരുതി താത്കാലികമായി നിര്‍ത്തി. 2019 മോഡല്‍ ഇഗ്നിസിനുള്ള ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയെന്നതാണ് പുതിയ റിപ്പോർട്ടുകൾ. പുതിയ മോഡലിൽ പുറംമോടിയിലും അകത്തളത്തിലും ചെറിയ പരിഷ്‌കാരങ്ങള്‍ നമ്മുക്ക് പ്രതീക്ഷിക്കാം. സുരക്ഷ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ പുതിയ ഇഗ്നിസ് പാലിച്ചായിരിക്കും വിപണിയിലെത്തുന്നത്. നിലവിൽ 4.66 ലക്ഷം മുതല്‍ 7.05 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ വിപണി മൂല്യം.
 
This vehicle is certified by a4auto.com