ആദ്യ ടീസറിൽ തിളങ്ങി 'മാരുതി സുസുക്കി വാഗൺ ആർ'

ജനുവരി 23 ന് കമ്പനി അവതരിപ്പിക്കുന്ന പുത്തന്‍ വാഗണ്‍ ആറിന്റെ ആദ്യ ടീസര്‍ ചിത്രം മാരുതി സുസുക്കി പുറത്തുവിട്ടു. ടീസറിൽ 'ബിഗ് ന്യൂ വാഗണ്‍ ആര്‍' എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌. 2019 വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ് വോള്‍വോ കാറിനോട് സാദൃശ്യമുള്ളതാണ്. 2019 വാഗണ്‍ ആര്‍ എത്തുന്നത് മുന്‍തലമുറ മോഡലില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ്. മുൻവശങ്ങളിൽ പുതിയ ആകൃതിയിലുള്ള ഹെഡ്ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മോഡലിന്റെ അഴക് വർദ്ധിപ്പിക്കും. 
 
വാഹനത്തിന് പിന്നിലായി റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് മാരുതി നൽകിയിരിക്കുന്നത്. അകത്തളത്തിൽ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവർ എന്നിവയുമുണ്ട്. വീതിയും ഉയരവും കൂടുതലുള്ള ഈ മോഡലിന് മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ്. പുതിയ വാഗൺ ആറിൽ ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് നൽകിയിരിക്കുന്നത്. 
 
This vehicle is certified by a4auto.com