വാർഷിക വിൽപ്പനയിൽ പുതുചരിത്രം സൃഷ്ടിച്ച് 'മെഴ്സീഡിസ് ബെൻസ്'

2018 ൽ 15,538 യൂണിറ്റ് വിൽപ്പന കൈവരിച്ച് വാർഷിക വിൽപ്പനയിൽ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 'മെഴ്സീഡിസ് ബെൻസ്' ഇന്ത്യയിൽ. കൂടാതെ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ വിൽപ്പന 15,000 യൂണിറ്റിനു മുകളിലെത്തിക്കാനും ബെൻസിന് സാധിച്ചു. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ തുടർച്ചയായാ നാലാം വർഷവും ഒന്നാം സ്ഥാനം ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 1.4% ശതമാനമാണ് കൂടിയത്. 
 
കഴിഞ്ഞ വർഷം ആഗോളതലത്തിൽ മെഴ്സീഡിസ് ബെൻസ് 23 ലക്ഷം യൂണിറ്റ് വിറ്റഴിച്ച് ബെൻസ് കൈവരിക്കുന്ന ഏറ്റവും ഉയർന്ന വില്പനയിൽ എത്താൻ സാധിച്ചു. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതർ വെളിപ്പെടുത്തുന്നു. 2018 അവസാനപാദത്തിൽ തകർപ്പൻ മുന്നേറ്റം നടത്തിയതാണ് ബെൻസിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 2017ന്റെ അവസാനപാദത്തിൽ 3,461 യൂണിറ്റ് വിറ്റത് ഇത്തവണ 3,749 ആയിട്ടാണ് ഉയർത്താൻ കമ്പനിയെ സഹായിച്ചത്. 
This vehicle is certified by a4auto.com