പുത്തൻ വകഭേദങ്ങളിൽ '2019 ഹ്യുണ്ടായി എലൈറ്റ് i20'

പുത്തൻ വകഭേദങ്ങളിലും ഫീച്ചറുകളിലും '2019 ഹ്യുണ്ടായി എലൈറ്റ് i20' എത്തുന്നു. ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത ഈ മോഡൽ ഇനി പുതിയ പേരിലാണ് i20 വകഭേദങ്ങള്‍ അറിയപ്പെടുന്നത്. സ്‌പോര്‍ട്‌സ്, ആസ്റ്റ വകഭേദങ്ങള്‍ ഒന്നിച്ചു ചേർന്ന് ഇനി സ്പോർട്സ് പ്ലസ് എന്ന പേരിൽ അറിയപ്പെടും. പാര്‍ക്കിംഗ് സെന്‍സറുകളും ഇക്കോ കോട്ടിംഗും അടിസ്ഥാന മോഡൽ i20 ഇറ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
ബ്ലുടൂത്ത് കണക്ടിവിറ്റി, വോയിസ് കമ്മാന്‍ഡ്, കീലെസ് എന്‍ട്രി, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുടെ അകമ്പടിയിലാണ് പുതിയ മാഗ്ന പ്ലസ് എത്തുന്നത്. കൂടാതെ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുള്ള സ്റ്റീയറിംഗ് വീലും ക്രോം ഗ്രില്ലും മോഡലിന്റെ ഭംഗി വർദ്ധിപ്പിക്കും. 
 
പുത്തന്‍ സ്‌പോര്‍ട്‌സ് പ്ലസ് വകഭേദത്തില്‍ ക്രോം ഗ്രില്ല്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ടെലിസ്‌കോപിക് സ്റ്റീയറിംഗ് ആര്‍ക്കമീസ് AVN സംവിധാനം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് പ്ലസ് വകഭേദത്തിൽ സിവിടി വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് അധികമായി നൽകിയിട്ടുണ്ട്. സിവിടി പതിപ്പില്‍ അണിനിരക്കുന്ന ഏറ്റവും ഉയര്‍ന്ന ആസ്റ്റ (O) വകഭേദത്തിനുമുണ്ട് വയര്‍ലെസ് ചാര്‍ജ്ജിംഗ്. പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നായ എലൈറ്റ് i20 വകഭേദങ്ങൾക്ക് 5.43 ലക്ഷം രൂപ മുതലാണ് വില വരുന്നത്.
This vehicle is certified by a4auto.com