ഫോർഡ് - മഹിന്ദ്ര കൂട്ടുകെട്ടിൽ പുത്തൻ എസ്.യു വി .....

മഹീന്ദ്രയുടെ എക്‌സ്‌യുവി 300 ന് ശേഷം ഫോർഡ് - മഹിന്ദ്ര സംയുക്തമായി എസ്.യു വി നിർമ്മാണത്തിനായി തയ്യാറെടുക്കുന്നു. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും ഒരുമിച്ച് എസ്.യു വി രംഗത്തിറക്കുന്നത് ഹ്യൂണ്ടായ് ക്രെറ്റയുടെ വിപണി പിടിച്ചടക്കുന്നതിനായാണ്. പുതിയ മോഡലിന് ക്രെറ്റ, നിസാന്‍ കിക്‌സ് തുടങ്ങിയ മോഡലുകളെക്കാൾ വലുപ്പത്തിലും സൗകര്യത്തിലും മുന്നിലായിരിക്കും. 
 
മഹീന്ദ്രയുടെ എക്‌സ്‌യുവി 300 ന്റെ എക്‌സ്-100 പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും ഫോർഡ് - മഹിന്ദ്ര എസ്.യു വി യുടെയും നിർമ്മാണം. റിപ്പോർട്ടുകൾ പ്രകാരം രൂപഭംഗിയിൽ മഹീന്ദ്രയുടെ വാഹനങ്ങളില്‍ നല്‍കുന്ന ഡിസൈനില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ഈ മോഡലുൾപ്പടെ പല മോഡലുകളിലും മഹീന്ദ്രയുടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിൻ നൽകുമെന്നും മഹിന്ദ്ര വിലയിരുത്തുന്നു. 
 
നിലവിൽ മഹിന്ദ്ര 1.2 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ വികസിപ്പിച്ചിട്ടുണ്ട് ഇതിൽ 1.2 ലിറ്റര്‍ എൻജിനാണ് പുതിയ എക്‌സ്‌യുവി 300 ൽ മഹിന്ദ്ര നൽകുന്നത്. 2020 എക്‌സ്‌യുവി 500-ല്‍ 2.0 ലിറ്റര്‍ പെട്രോൾ എഞ്ചിനിലുമായിരിക്കും.
 
This vehicle is certified by a4auto.com