തലസ്ഥാന നഗരി ചുറ്റി കറങ്ങാൻ ഇനി വാടകയ്ക്ക് 'ഇ-സ്കൂട്ടറുകൾ'

കാറുകൾക്ക് പുറമെ ഇനി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങി ദില്ലി. രണ്ടുഘട്ടമായി നടപ്പാക്കുന്ന പദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാടക സ്കൂട്ടര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. 10 സ്‌കൂട്ടറുകളാണ് ഓരോ സ്റ്റേഷനിലും ഉണ്ടാവുക. 80,000 മുതല്‍ 1,00,000 രൂപ വരെ വിലയുള്ള സ്‌കൂട്ടറുകളാണ് നല്‍കുന്നത്. രൂപകല്‍പ്പന, പരിപാലനച്ചുമതല എന്നിവയ്ക്കായി അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.
 
സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് കൗണ്‍സിലിന്റെ 'NDMC-311' എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. തുടർന്ന് സ്റ്റേഷനറിൽ എത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. വാഹനം എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടക ഈടാക്കുന്നത്. കുറഞ്ഞത് 20 മിനിറ്റു ഉപയോഗിക്കാം. പൂര്‍ണമായി ചാര്‍ജ് ചെയ്ത സ്കൂട്ടറില്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം.  സ്‌കൂട്ടര്‍ എടുക്കുമ്പോൾ എത്ര ശതമാനം ചാര്‍ജുണ്ടെന്നത് അറിയാം സാധിക്കും. സൈക്കിള്‍ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച സ്മാര്‍ട്ട് ബൈക്ക് പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ സംരംഭം ഒരുങ്ങുന്നത്.








This vehicle is certified by a4auto.com