ഒരുപിടി ഫീച്ചറുകളുടെ അകമ്പടയിൽ 'ഹ്യുണ്ടായ് ക്രെറ്റ 2019'

പരിഷ്കരിച്ച പതിപ്പുമായി ക്രെറ്റ ഉടൻ വിപണിയിലെത്തും. ചില മാറ്റങ്ങളോടെയാണ് ഹ്യുണ്ടായി ക്രെറ്റ അവതരിക്കുന്നത്. സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനം, ഇക്കോ - കോട്ടിംഗ്, സ്പീഡ് അലേർട് തുടങ്ങിയ അധിക സവിശേഷതകളാണ് പുത്തൻ ക്രെറ്റയിൽ ഒരുക്കിയിരിക്കുന്നത് .
 
ക്രെറ്റയുടെ ഉയർന്ന ശ്രേണി വാഹനങ്ങളായ SX, SX ഡ്യുവൽ ടോൺ, SX(O) എന്നിവ എൽഇഡി ടെയിൽ ലാമ്പുകളോട് കൂടിയും സമാർട് കീ ബാൻഡോട് കൂടിയുമായിരിക്കും വിപണിയിലെത്തുക.
 
 
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് SX(O) എക്സിക്യൂട്ടിവിന്റെ പ്രത്യേകത. 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളിലും SX(O) എക്സിക്യൂട്ടിവ് ലഭ്യമാവും. ക്രെറ്റയുടെ മെക്കാനിക്കൽ ഭാഗങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.6 ലിറ്റർ പെട്രോൾ എഞ്ചിനും 1.4, 1.6 ഡീസൽ എഞ്ചിനുകളുമാണ് ക്രെറ്റയ്ക്കുള്ളത്.
 
 
1.4 ലിറ്റർ ഡീസൽ എഞ്ചിൻ 90 Bhp കരുത്തും 219 Nm torque ഉം നൽകും. 1.6 ലിറ്റർ ഡീസൽ എഞ്ചിനാണെങ്കിൽ 128 Bhp കരുത്തും 260 Nm torque ഉം ആണ് നൽകുക. 1.6 ലിറ്റർ പെട്രോൾ  എഞ്ചിൻ 123 Bhp, 151 Nm torque എന്നിങ്ങനെയാണ്. എന്നാൽ 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനെന്ന ഓപ്ഷനുണ്ട്.
 
 
ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ എസ്‌യുവികളിൽ ഒന്നാണ്. പരിഷ്കരിച്ച ക്രെറ്റയ്ക്ക് 9.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി കണക്കാക്കുന്നത്. വിപണിയിലെത്താൻ പോവുന്ന ടാറ്റ ഹാരിയറിനും നിസാൻ കിക്ക്‌സിനുമായിരിക്കും ക്രെറ്റ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക.
This vehicle is certified by a4auto.com