എ.ബി.എസ്‌ സുരക്ഷയിൽ അവതരിച്ച പൾസർ 220 ക്ക് വൻ വരവേൽപ്പ് !!!

ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ബൈക്കാണ് ബജാജ് പള്‍സര്‍. എന്നാൽ പള്‍സര്‍ 220 എഫില്‍ ഇനി എബിഎസ് ബ്രേക്കിങ് സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നു. ഡുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കിയാണ് പള്‍സര്‍ 220 എഫ് . 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിർബന്ധമാക്കുന്നതിന്റെ പേരിലാണ് ഇങ്ങനെ ഒരു മാറ്റം. ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവത്തിലാണ് പള്‍സര്‍ 220 എഫ് അവതരിക്കുന്നത്.  
 
പുതിയ ബെല്ലി പാനും സ്റ്റൈലിഷ് ഡിസൈനിലുള്ള ഗ്രാഫിക്‌സുമാണ് പള്‍സര്‍ 220 എഫിൽ പ്രകടമാകുന്ന മാറ്റങ്ങൾ.മുന്നില്‍ ടെലി സ്‌കോപിക് സസ്പെന്‍ഷനും പിന്നില്‍ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന നെട്രോക്സ് സസ്പെന്‍ഷനുമാണ് നല്‍കിയിട്ടുള്ളത്. മുന്‍ മോഡലിലുണ്ടായിരുന്ന വലിയ വൈസര്‍, ഡുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ എന്നിവ പുതിയ പള്‍സര്‍ 220 എഫിലും ഉണ്ട്. ഡിറ്റിഎസ്-ഐ എന്‍ജിനാണ് പള്‍സര്‍ 220 എഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
This vehicle is certified by a4auto.com