ഹാർലിയുടെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ ‘ലൈവ് വയറി’ന്റെ രംഗപ്രവേശം ഉടൻ ...

ഹാർലി ഡേവിഡ്സന്റെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ അനാവരണം ചെയ്യപ്പെട്ടത് ലാസ് വെഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ്.  പുത്തൻ വൈദ്യുത മോട്ടോർ സൈക്കിൾ വികസിപ്പിക്കാനായി സാംസ്ങ്ങും ഹാർലി ഡേവിഡ്സനും കഴിഞ്ഞ നാലു വർഷമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട് ഇതാകട്ടെ പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു. ഹാർലിയുടെ ആദ്യ വൈദ്യുത ബൈക്കിനായി ലിതിയം അയോൺ സെല്ലുകളാണ് സാംസങ് എസ് ഡി ഐ വികസിപ്പിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ‘ലൈവ് വയർ’ 180 കിലോമീറ്റർ ഓടുമെന്നും, നിശ്ചലാവസ്ഥയിൽ നിന്ന് വെറും മൂന്നര സെക്കൻഡിൽ ബൈക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും.
 
 
ആദ്യമായി പ്രദർശനത്തിനെത്തുന്ന വേളയിൽ തന്നെ ‘ലൈവ് വയറി’നുള്ള പ്രീ ബുക്കിങ്ങും ഹാർലി ഡേവിഡ്സൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.  ഓഗസ്റ്റോടെ ഡെലിവറി ആരംഭിക്കുമെന്നു കരുതുന്ന ‘ലൈവ് വയറിന്' ഏകദേശം 20.96 ലക്ഷം രൂപയാണ് വില. അടുത്ത വർഷത്തോടെ ഹാർലി ‘ലൈവ് വയർ’ ഇന്ത്യയിലെത്തുമായിരിക്കും. ‘ലൈവ് വയറി’ന്റെ സാങ്കേതികവിവരങ്ങളൊന്നും ഹാർലി ഡേവിഡ്സൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല; ബാറ്ററി ശേഷി, ഭാരം തുടങ്ങിയവ സംബന്ധിച്ചു സൂചനകളേയില്ല. ലൈറ്റുകൾക്കും ഹോണിനും ഡിസ്പ്ലേയ്ക്കുമൊക്കെയായി മറ്റൊരു 12 വോൾട്ട് ലിതിയം അയോൺ ബാറ്ററിയും ബൈക്കിലുണ്ട്. പെർമനന്റ് മാഗ്നറ്റ് വൈദ്യുത മോട്ടോർ സഹിതമെത്തുന്ന ബൈക്കിൽ ഊർജ സംഭരണത്തിനായി റീചാർജബ്ൾ എനർജി സ്റ്റോറേജ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 
This vehicle is certified by a4auto.com