ട്രാഫിക് സംസ്കാരത്തിന് ഊന്നൽ നൽകി 'സേഫ്റ്റി റൈഡ് 2018'

 
നമ്മുടെ നാട്ടിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണം എന്ന ആഗ്രഹമില്ലാത്തതും അറിവില്ലാത്തവരുമായ ആളുകളുണ്ട് എന്നാൽ കർശനമായ ട്രാഫിക് നിയമങ്ങൾക്കൊപ്പം മികച്ചൊരു ട്രാഫിക് സംസ്കാരമാണ് വേണ്ടത്.  മികച്ചൊരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാനുള്ളൊരു ശ്രമത്തിന്റെ ഭാഗമായിയാണ് ഓട്ടോസ്പാർക്സ ഇവന്റ്സിന്റെ ഉടമയായ എബ്രഹാം കുറുന്തോട്ടിക്കൽ ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. 2014ൽ കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യ സെയ്ഫ്റ്റി റൈഡിൽ 200ൽ അധികം ബൈക്കർമാരാണ് പങ്കെടുത്തത്. രണ്ടാം പതിപ്പ് 2017 തിരുവനന്തപുരത്ത് നടന്നു. കൊച്ചിയിലെ ലേമാരി ടൈം ഹോട്ടലിലാണ് സെയ്ഫ്റ്റി റൈഡ് 2018 മൂന്നാം പതിപ്പ് നടന്നത്. 
 
നഗരത്തിന്റെ പ്രമുഖ റൈഡേഴ്സ് ക്ലബുകളും നിരവധി റൈഡർമാരും മികച്ചൊരു ട്രാഫിക് സംസ്കാരം എന്ന ആശയത്തിൽ പങ്കെടുത്തു. കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ്, കൊച്ചിൻ കോർപ്പറേഷൻ, നാറ്റ്പാക്, സിഐഐ, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി, നാസ്കോം തുടങ്ങിയവരുടെ പ്രതിനിധ്യത്തിലാണ് സെയ്ഫ്റ്റി റൈഡിന്റെ മൂന്നാം എഡിഷൻ നടന്നത്. ഏകദേശം 140 റൈ‍ഡർമാർ പരിപാടിയിൽ പങ്കെടുത്തു അതിൽ മുപ്പതോളം വനിതാ റൈഡർമാരായിരുന്നു. രാവിലെ 8.30 മണിക്ക് ബൈക്ക് റൈഡോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് റോഡ് സെയ്ഫ്റ്റി അതോരിറ്റിയുടെ സെക്ഷനും ലേക്ഷോർ ഹോസ്പിറ്റലിന്റെ ട്രോമ കെയർ സെക്ഷനുമുണ്ടായിരുന്നു. സെയ്ഫ്റ്റി റൈഡ് 2018 ഭാഗമായി രണ്ടു പുരസ്കാരങ്ങളും സമ്മാനിച്ചു. കരിസ്മ എന്ന എൻജിഒയിലൂടെ നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് അനുപമ സന്ദീപിനും റോഡ് സെയ്ഫിറ്റിയുടെ ഭാഗമായി ലേക്ഷോറും റോഡ് സെയ്ഫ്റ്റി അതോരിറ്റിയും ചേർന്ന് നടത്തിയ ‘ഗുഡ് സമാർട്ടൻ’ പദ്ധതിക്കുമാണ് സിറ്റി പൊലീസ് കമ്മിഷ്ണർ എംപി ദിനേഷ് ഐപിഎസാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 
 
 
 
 
 
 
 
This vehicle is certified by a4auto.com