പമ്പുകളിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമ!!!

ഓരോ പെട്രോള്‍ പമ്പും സ്‍ഫോടക ശേഷിയുള്ളവയാണ്. ഒരുപക്ഷെ നാം വളരെ അശ്രദ്ധയോടെയാണ്  പല കാര്യങ്ങളും പമ്പുകളിൽ നിന്നും ചെയ്യുന്നത്. എന്നാല്‍ പെട്രോൾ പമ്പിൽ നാം പാലിക്കേണ്ടതായുള്ള പല കാര്യങ്ങളും ഇവിടെത്തുമ്പോള്‍ നാം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പെട്രോളിയം ഉത്പന്നങ്ങൾ വളരെ പെട്ടെന്ന് തന്നെ തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടം വിളിച്ചുവരുത്തിയേക്കാം. അതിനാൽ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ അറിയാം: 
 
1.) ടാങ്കിൽ ഇന്ധനം നിറക്കുമ്പോൾ വാഹനത്തിന്‍റെ എഞ്ചിൻ നിർബന്ധമായും ഓഫ് ചെയ്യുക
2.) വാഹനത്തിൽ ഇരുന്നു പുക വലിക്കുകയോ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിക്കുകയോ ചെയ്യരുത്
3.) മൊബൈൽ ഫോൺ ഉപയോഗിക്കരുത്
4.) ഗ്യാസ് ഇന്ധനമായി ഉപയോഗിക്കുന്ന വാഹനത്തിൽ വേനൽക്കാലത്ത്  ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാതെ കുറച്ച് ഭാഗം ഒഴിച്ചിടുക.
 
 
 
This vehicle is certified by a4auto.com