ഇരുചക്ര വാഹനം തിരഞ്ഞെടുക്കുമ്പോൾ......

നമ്മുടെ ഈ രാജ്യത്ത്‌ ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ നിരവധിയാണ്. ലോകത്തിലെ ഇരുചക്ര വാഹന വിപണികളിൽ മുൻപന്തിയിലാണ് നമ്മുടെ ഇന്ത്യ. ദിനംപ്രതി നിരവധി ബൈക്കുകളും സ്കൂട്ടറുകളുമാണ് നിരത്തിലിറങ്ങുന്നത്. നമ്മൾ എപ്പോഴും ഇരുചക്ര വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ആദ്യഘട്ടമെന്ന് പറയുന്നത് ബൈക്കാണോ സ്കൂട്ടറാണോ എടുക്കുന്നതെന്ന് തീരുമാനിക്കുക. ബൈക്കുകൾക്ക് മൈലേജും കരുത്തും കൂടുതലും സ്കൂട്ടറുകൾ ആർക്കും അനായാസം കൈകാര്യം ചെയ്യാം എന്ന രീതിയിലുമാണ് നിർമ്മാണം. ഇരുചക്ര വാഹനം വാങ്ങുമ്പോൾ എപ്പോഴും ശരീരഘടനയ്ക്ക് അനുയോജ്യമായത് വാങ്ങുന്നത് വളരെ നന്നായിരിക്കും. ചെറുയാത്രകൾക്ക് സ്കൂട്ടറും ദൂരയാത്രയ്ക്ക് ബൈക്കുമാണ് നല്ലത്. നഗര യാത്രയ്ക്ക് സ്കൂട്ടറാണ് അനുയോജ്യം അതുപോലെ പ്രായമായവർക്കും സ്ത്രീകൾക്കും സ്കൂട്ടറുകളാണ് അനുയോജ്യമായത്.

പരിപാലനചിലവ് കുറവ് സ്കൂട്ടറുകൾക്കാണ്. സസ്‌പെൻഷൻ മികവും യാത്രാസുഖവും ബൈക്കിനാണ് കൂടുതൽ. ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിക്കുന്നവരാണെങ്കിൽ പഴയ ബൈക്ക് വാങ്ങുന്നതായിരിക്കും നല്ലത്. വിപണിയിൽ നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങി ഒന്നര ലക്ഷത്തില്‍ അവസാനിക്കുന്ന ഇരുചക്രവാഹനങ്ങള്‍ വരെ ലഭ്യമാകും. ദൂരയാത്രകൾക്കാണെങ്കില്‍ റോയൽ എൻഫീൽഡ്, ബജാജ് തുടങ്ങിയ നിർമാതാക്കളുടെ ക്രൂയിസര്‍ ബൈക്കുകളാണ് അനുയോജ്യം.  മികച്ച സർവീസ് നെറ്റ്‌വർക്കുള്ള നിർമാതാക്കളിൽനിന്ന് വാഹനം സ്വന്തമാക്കുന്നത് വളരെ നന്നായിരിക്കും.
This vehicle is certified by a4auto.com