പുത്തൻ സാൻട്രോയിൽ ജനങ്ങൾക്ക് പ്രിയം ഓട്ടോമാറ്റിക്കിനോട്......

നിരത്തിലെത്തുന്നതിന് ഹ്യൂണ്ടായ് സാൻട്രോയ്ക്ക് വൻവരവേല്പാണ് ലഭിക്കുന്നത്. ഇതുവരെ സാൻട്രോയുടെ ബുക്കിംഗ് 30000 കടന്നുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ ഈ ബുക്ക് ചെയ്തതിൽ 30 ശതമാനം ഓട്ടോമാറ്റിക് കാറുകളാണ്. കഴിഞ്ഞ മാസമാണ് സാൻട്രോയുടെ ബുക്കിംഗ് ആരംഭിച്ചത്. ഒരു മാസം പിന്നിടുന്നതിന് മുൻപ് ഇത്രയും ബുക്കിംഗ് ലഭിച്ചത് സാൻട്രോയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. ബുക്കിങ്ങിന്റെ കരുത്ത്‌ വർധിപ്പിക്കാനുള്ള പ്രധാന കാരണം ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചതാണ് എന്നാണ് കമ്പനി വിലയിരുത്തുന്നത്.

കഴിഞ്ഞ മാസം 23 നാണ് സാൻട്രോ നിരത്തുകളിലെത്തിയത്. ആദ്യം ബുക്ക് ചെയുന്ന 50000 കാറുകൾക്ക് വിലക്കിഴിവും കമ്പനി നൽകുന്നുണ്ട്. വാഹനത്തിന്റെ ജനപ്രീതി ഉയരുന്നതിനായി കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യമാണ് കമ്പനി നൽകിയിരിക്കുന്നത്. അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.93 ലക്ഷം രൂപ മുതല്‍ 5.68 ലക്ഷം രൂപയാണ് വില വരുന്നത്. പുതിയ മോഡലിന് പഴയ മോഡലിനേക്കാൾ നീളം കൂടുതലാണ്. സുരക്ഷക്കായി ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവയുമുണ്ട്.

1.1 ലിറ്റര്‍ പെട്രോള്‍ എൻജിൻ 69 ബിഎച്ച്പി പവറും 99 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയ മോഡലിൽ 5 സ്പീഡ് മാനുവല്‍ 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷനായി ഉള്ളത്.

 
This vehicle is certified by a4auto.com