'ക്രൂയിസര്‍ ബൈക്ക് ഇന്‍ട്രൂഡര്‍ 150 സുസുക്കി തിരികെ വിളിക്കുന്നു'

സുസുക്കിയുടെ 'ക്രൂയിസര്‍ ബൈക്കായ ഇന്‍ട്രൂഡര്‍ 150 ലോക്ക് സെറ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അത് മാറ്റി സ്ഥാപിക്കുന്നതിനായി തിരികെ വിളിക്കുന്നു. അടുത്തിടയ്ക്കാണ് സുസുക്കിയുടെ ക്രൂയിസർ ബൈക്കായ ഇൻട്രൂഡർ വിപണികളിലെത്തിയത്. ബൈക്ക് തിരികെ വിളിക്കാനുള്ള പ്രധാന കാരണം ലോക്ക് സെറ്റിലെ തകരാറിനെ തുടര്‍ന്ന് ഇഗ്നീഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പെട്ടതാണ്. തകരാർ സൗജന്യമായി പരിഹരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

 

സുസുക്കിയുടെ നിർദേശപ്രകാരം ഇന്‍ട്രൂഡര്‍ 150 ഉടമകളെ ഡീലർഷിപ്പിൽ നിന്നും നേരിട്ട് വിളിച്ചാണ് ഈ പ്രശനം പരിഹരിക്കുന്നത്. എന്നാൽ ഇതുവരെ എത്ര വാഹനങ്ങൾ തകരാറിലായെന്നുള്ള റിപ്പോർട്ട് കമ്പനി പുറത്ത്‌ വിട്ടിട്ടില്ല. സുസുക്കി ഇൻട്രൂഡർ 150 ആദ്യമായി 2017 നവംബറിലാണ് നിരത്തുകളിലെത്തിയത് അതിനുശേഷം മാര്‍ച്ചില്‍ ഈ ബൈക്കിന്റെ ഫ്യുവല്‍ ഇഞ്ചക്ഷന്‍ മോഡലുമെത്തി. ഇന്‍ട്രൂഡറിലെ 154.9 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 14.6 ബിഎച്ച്പി പവറും 14 എന്‍എം   ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

 
This vehicle is certified by a4auto.com