കൂടുതൽ സ്റ്റൈലിഷായി 'ടാറ്റ സുമോ എക്സ്ട്രീം'

ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമാണ് ടാറ്റ സുമോ. ടാറ്റ സുമോ ഏറെ നാളുകൾക്ക് ശേഷം നിരത്ത്‌ കീഴടക്കാനായി ടാറ്റ സുമോ 'എക്സ്ട്രീം' ആയി അവതാരമെടുത്തിരിക്കുകയാണ്. എന്നാൽ ഇത്തവണ ടാറ്റ എത്തുന്നത് കൂടുതൽ രൂപഭംഗിയോടെയാണ്. അടിസ്ഥാന രൂപത്തിൽ മാറ്റങ്ങൾ വരുത്താതെ വാഹനത്തിന്റെ ബമ്പറിലും മറ്റുമായി ക്ലാഡിങ്ങുകള്‍ നല്‍കി കരുത്തുറ്റ സ്പോര്‍ട്ടീ ലുക്കിലേക്ക് മാറ്റിയാണ് ഇത്തവണ ടാറ്റ സുമോയുടെ രംഗപ്രവേശം.

കരുത്തുറ്റ രൂപം തോന്നിക്കുന്നതിനായി ഡുവല്‍ ടോണ്‍ ബമ്പറുകളാണ് നൽകിയിരിക്കുന്നത്. എക്സ്ട്രീമിന്റെ മുൻവശത്തെ പ്രധാന മാറ്റങ്ങൾ ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്‌കീഡ് പ്ലേറ്റും എല്‍ ഇ ഡി ഡി ആര്‍ എല്ലുമാണ്. പുതിയതായി വശങ്ങളിൽ ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്‍ഷനില്‍ ക്ലാഡിങ്ങുകളും നൽകിയിട്ടുണ്ട്. വാഹനത്തിന്റെ എൻജിനിൽ യാതൊരുവിധ മാറ്റങ്ങളും നൽകിയിട്ടില്ല.

ടാറ്റ സുമോ എക്സ്ട്രീമിന് 63 എച്ച്‌ പി കരുത്ത് ഉത്പാതിപ്പിക്കുന്ന 1948 സിസി 2.0 ലിറ്റര്‍ എഞ്ചിനാണുള്ളത്. വാഹനത്തിൽ മാനുവല്‍ ഗിയര്‍ ബോക്സ് തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്.
This vehicle is certified by a4auto.com