അറിയുമോ എഴുപതുകളിലെ ഈ കരുത്തനെ !!!!

നിരത്തുകളിൽ ഏതൊക്കെ വാഹനങ്ങൾ വന്നു പോയാലും വാഹനപ്രേമികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഇരുചക്രവാഹനങ്ങളാണ് യമഹയുടെ ആർ എക്‌സ് സീരിസിലുള്ളത്. ആ ഇരമ്പലിനോട് പകരം വെയ്ക്കാൻ ഇന്നും വിപണിയിൽ മറ്റൊന്നില്ല എന്നത് തന്നെയാണ് അവ ഇപ്പോഴും ആൾക്കാരുടെ മനസ്സിൽ മായാതെ കിടക്കുന്നത്. 
 
എന്നാൽ 1975 കാലഘട്ടങ്ങളിൽ നിരത്തുകളുടെ താരമായിരുന്ന ഒരു വാഹനമുണ്ടായിരുന്നു യമഹയ്ക്ക് അതിൽ ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്തൊരു വാഹനമാണ് 'യമഹ ആർ ഡി 200'. ഇന്ന് നിരത്തിലുള്ള 200 സി സി ബൈക്കുകളെ കടത്തി വെട്ടാൻ പോലും കരുത്താനായിരുന്നു യമഹയുടെ ആർ ഡി 200. അന്നത്തെ കാലത്ത്‌ 195 സിസി എന്‍ജിനും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമാണ് യമഹ ഇതിനു നൽകിയിരുന്നത്. 
 
എൻജിന്റെ ഉത്പാദന ശേഷി 22 ബി എച്ച്പി കരുത്തും 21.3 എന്‍ എം ടോര്‍ക്കുമാണ്. എന്നാൽ ഇന്നത്തെ കാലത്തെ ആഡംബരങ്ങളൊന്നും അന്നത്തെ ആർ ഡി 200 ന് അവകാശപ്പെടാനില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ഡ്രം ബ്രേക്ക്, ട്വിന്‍ റിയര്‍ ഷോക്ക്, ഫ്‌ളാറ്റ് ആയുള്ള സീറ്റുകള്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, ഡുവല്‍ ബീം മീറ്റര്‍ എന്നിവയായിരുന്നു. 195 സി സി ബൈക്ക് ആയിരുന്നെങ്കിലും ബൈക്കിന് വെറും 116 കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു. ആര്‍ഡി 200 പരമാവധി വേഗത 130-140 കിലോമീറ്ററായിരുന്നു
This vehicle is certified by a4auto.com