വാഗണ്‍ആര്‍ ഇലക്ട്രിക് കരുത്തില്‍ ഓടാന്‍ ഒരുങ്ങുന്നു

ഭാവിയിൽ ഇനി ഇലക്ട്രിക്ക് കാറുകൾ തന്നെ ആയിരിക്കും വിപണി കീഴടക്കാൻ പോകുന്നത്, എന്നത് ഓട്ടോമൊബൈൽ മേഖല ഒന്നടങ്കം അംഗീകരിച്ചതാണ്. അതിനാൽ ഇതേതുടർന്ന് ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് ഒട്ടുമിക്ക എല്ലാ കമ്പനികളും.  മാരുതി 2020-ല്‍ തന്നെ ഇലക്ട്രിക്ക് കാറുകൾ നിരത്തിലെത്തിക്കും എന്ന  അവകാശവാദത്തെ തുടർന്ന്  മാരുതിയുടെ ഇ-കാറുകളുടെ പരീക്ഷണയോട്ടം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു .മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആര്‍ ആണ് ഇലക്ട്രിക് കരുത്തില്‍ ഓടാന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 50 ഇലക്ട്രിക് വാഗണറാണ് പുറത്തിറക്കിയിരിക്കുന്നത്. അവയാകട്ടെ ഗുരുഗ്രാമിലുള്ള മാരുതിയുടെ പ്ലാന്റിലാണ് ഇലക്ട്രിക് കാറുകളുടെ പരീക്ഷണയോട്ടം നടത്തിയത്. അടുത്ത മാസം മുതല്‍ തന്നെ വില്‍പ്പനയ്ക്കായുള്ള ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് മാരുതിയില്‍ നിന്നുള്ള  അറിയിപ്പ്. രാജ്യത്തെ എല്ലാ റോഡുകള്‍ക്കും ഏതുതരം കാലവസ്ഥയോടും യോജിക്കുന്ന ഇലക്ട്രിക് കാറുകളാണ് മാരുതിയില്‍ നിന്ന് പുറത്തിറക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്. അതിനാൽ ഇത് തെളിയിക്കുന്നതിനായി ഈ 50 വാഹനങ്ങളും രാജ്യത്തുടനീളം പരീക്ഷണയോട്ടം നടത്തുമെന്നും മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളില്‍ നല്‍കുന്ന ലിതിയം അയോണ്‍ ബാറ്ററിയുടെ മാരുതി സ്വന്തമായി പ്ലാന്റ് സ്ഥാപിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. 2020-ല്‍ ഗുജറാത്ത് മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് അതുവഴി ബാറ്ററിയുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നം മറികടക്കാന്‍ സാധിക്കുമെന്നും മാരുതി അറിയിച്ചിരുന്നു. അതിനാൽ  ഇനി മാരുതിയുടെ ഇലക്ട്രിക് കാറിനായി കാത്തിരിക്കാം.
This vehicle is certified by a4auto.com