ഇന്ത്യൻ ആർമിക്കായി 'ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനം'

ഇന്ത്യൻ ആർമിക്കു വേണ്ടി പുതിയ 'ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനം യാഥാർഥ്യമാക്കുകയാണ് 'കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ്'. 'ലൈറ്റ് സ്ട്രൈക്ക് വാഹനം' എന്നാണ് ഇതിന്റെ വിശേഷണം. ഇതിന്റെ രൂപകൽപ്പനയ്ക്ക് മാതൃകയാകുന്നത്‌ അമേരിക്കൻ സൈന്യത്തിന്റെ ഐതിഹാസിക വാഹനമായ ഹംവി/ഹമ്മർ വാഹനമാണ്. ഈ ആർമി വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു. അഞ്ച് സീറ്റർ വാഹനത്തിൽ കാർഗോ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി സ്പെയ്സും വാഹനം ഉറപ്പു നൽകുന്നു. 4 .5 ടൺ ഭാരമുള്ള വാഹനത്തിന് 3 .2 മീറ്റർ , 3 .5 മീറ്റർ വീൽ ബേസിലാണ് ലൈറ്റ് സ്ട്രൈക്ക് വാഹനം ആർമിയ്ക്ക് ലഭിക്കുന്നത്. ടാർപോളിൻ റൂഫിൽ തീർത്ത വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദുർഘട പാത കീഴടക്കാനുള്ള ഗ്രൗണ്ട് ക്ലീയറൻസും സ്ഫോടനത്തിൽ നിന്നും സൈനികരെ രക്ഷപെടുത്താൻ സൗകര്യമുള്ള ബോഡിയുമാണ് ഈ വാഹനത്തിനുള്ളത്. ഹംവി തയ്യാറാക്കിയ എഎം ജനറൽ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് വാഹനത്തിന്റെ നിർമ്മാണം.
This vehicle is certified by a4auto.com