സൗജന്യ ഹെൽമെറ്റ് നൽകി കേരള പോലീസ്

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് വെയ്ക്കാതെ ഓടിക്കുമ്പോൾ പോലീസ് പിടിച്ചു പിഴയടപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല എന്നാൽ ഇപ്പോൾ വേറിട്ട രീതിയിൽ പിഴ നൽകി കോഴിക്കോട് പോലീസ് മാതൃകയായി. അതിനായി ഹെൽമെറ്റ് ഇല്ലാത്തവർക്ക് സൗജന്യമായി പുതിയ ഹെൽമെറ്റ് നൽകിയാണ് പോലീസ് ജനങ്ങളെ അമ്പരപ്പിച്ചത്. ഇതുവഴി ട്രാഫിക് ബോധവത്കരണത്തിന് പുതുവഴി നേടിയിരിക്കുകയാണ് കേരള പോലീസ്. എന്നും പറഞ്ഞു വെറുതെ ഹെൽമെറ്റ് കൊടുക്കില്ല ആദ്യം ഉപദേശം പിന്നെ പിഴയടപ്പിക്കൽ അതിനു ശേഷമാണ് പോലീസിന്റെ വക ഇങ്ങനെയൊരു ട്വിസ്റ്റ്. അതിനു ശേഷം ആ ഹെൽമെറ്റും വച്ച് കൊണ്ട് മാത്രമേ അവിടുന്ന് പോകാവൂ. ആദ്യം ഹെൽമെറ്റ് മേടിക്കാൻ എല്ലാരുമൊന്നു അറച്ച് കാരണം ഇതിന്റെ കാശും ഇനി കൊടുക്കണമല്ലോ എന്ന് ആലോചിച്ചു എന്നാൽ ഇത് സൗജന്യമാണെന്നു പറഞ്ഞാണ് നിയമപാലകർ കൊടുത്തു വിടുന്നത്. ഇതിലൂടെ ഇങ്ങനെയും ചില മാറ്റങ്ങൾ വരുത്താമെന്നു കേരള പോലീസ് തെളിയിച്ചിരിക്കുകയാണ്.
This vehicle is certified by a4auto.com