80 വർഷത്തെ കാത്തിരിപ്പിനവസാനമായി...

ബ്രിട്ടനിൽ മോട്ടോർസൈക്കിൾ നിർമ്മാണമേഖലക്ക് തുടക്കമിട്ട കമ്പനിയാണ് ലെവിസ് മോട്ടോർസൈക്കിൾ . "ലെവിസ് വി 6 കഫേ റേസര്‍ ", 80 വർഷത്തിന് ശേഷം കമ്പനി പുറത്തിറക്കിയ മോഡൽ. നിലവിൽ പ്രാഥമിക രൂപത്തിലാണ് പുറത്തിറങ്ങിയതെങ്കിലും ഓരോ ഉപഭോക്താവിന്റെയും ഇഷ്ടത്തിനനുസരിച്ച് പ്രത്യേകം രൂപ കല്പന ചെയ്യാൻ കഴിയും എന്നതാണ് ഈ ബൈക്കിന്റെ പ്രത്യേകത.  വി 6 എന്‍ജിനാണു മറ്റൊരു സവിശേഷത. 
 
ലെവിസ് കഫേ റേസറിന് 1200 സിസി, ആറ് സിലിണ്ടര്‍ ( വി6 ) പെട്രോള്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. 120 ബിഎച്ച്പി - 120 എന്‍എം ആണ് എന്‍ജിന്‍ശേഷി .മോഡലുലാര്‍ റേസിങ് കാര്‍ എന്‍ജിനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഈ വര്ഷം സെപ്റ്റംബറിലാണ് ഈ ബൈക്ക് വിപണിയിലെത്തുന്നത്. വില വിവരങ്ങളും മറ്റും ഇത് വരെ കമ്പനി പുറത്തു വിട്ടിട്ടില്ല. 
 
1911 ലാണ് ലെവിസ് മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ മോട്ടോര്‍സൈക്കിള്‍ സ്പോര്‍ട് മത്സരമായ ഐല്‍ ഓഫ് മാന്‍ ടിടിയില്‍  വിജയം നേടിയിട്ടുള്ള ബ്രാന്‍ഡാണ് ലെവിസ്. 1911 മുതല്‍ 1946 വരെയായിരുന്നു ലെവിസിന്റെ സുവര്‍ണകാലമായിരുന്നു. . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കമ്പനിയുടെ സ്ഥിതി മോശമാകുകയും  ചെയ്തു. 1938 ലാണ് അവസാനത്തെ മോഡല്‍ പുറത്തിറക്കിയത്.അതിനുശേഷം 10 വര്‍ഷം പിന്നിട്ടപ്പോള്‍ കമ്പനി അടച്ചുപൂട്ടി. ഒടുവില്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍മാരായ ഫില്‍ ബീവനും സ്റ്റീവ് കിര്‍ക്കും ചേര്‍ന്ന് ലെവിസ് ബ്രാന്‍ഡ് ഏറ്റെടുത്ത് പുതിയ മോഡലിനെ വികസിപ്പിക്കുകയായിരുന്നു.
 
 
This vehicle is certified by a4auto.com