Maruti Suzuki WagonR ന്റെ മൂന്നാം തലമുറ ഉടൻ വിപണിയിലേക്ക് വരുന്നു

Maruti Suzuki യുടെ ഹോട്ട്  സെല്ലിങ്  ഹാച്ച് പാക്കായ  WagonR ന്റെ മൂന്നാം തലമുറ ഉടൻ വിപണിയിൽ എത്തുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അഞ്ചാമത്തെ കാറാണ് നിലവിൽ. പുതിയ മോഡൽ വിപണിയിൽ എത്തിക്കുന്നതിലൂടെ വില്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വർഷം 168644 WagonR കാറുകൾ വിൽക്കാൻ കമ്പനിക്കായി. ഈ മൂന്നാം തലമുറയുടെ 18000 കാറുകൾ ഒരു മാസം വിൽക്കാനാണ് കമ്പനി ലക്‌ഷ്യം വെക്കുന്നത്. 1 ലിറ്റൽ K സീരിയസ് പെട്രോൾ എഞ്ചിനിൽ വിപണിയിലെത്തുന്ന ഈ വാഹനത്തിന് 6 സ്പീഡ് മാനുവൽ കൂടാതെ AMT ഗിയർ ബോക്സ് ഓപ്ഷനും ഉണ്ടാകും. 2018 ദീവാലി യോടെ ഇന്ത്യയിൽ വില്പനക്കെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.








This vehicle is certified by a4auto.com