Volkswagen Polo ശ്രേണിയിൽ ഏറ്റവും വേഗതയേറിയ GTI പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.

Volkswagen Polo ശ്രേണിയിൽ ഏറ്റവും വേഗതയേറിയ GTI പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. 2018 പോളോ വിപണിയിൽ ഇറങ്ങി അധികം താമസിക്കാതെ തന്നെയാണ് GTi പതിപ്പും എത്തിയത്. mqb പ്ലാറ്റഫോമിൽ വരുന്ന ഈ 2018 GTi യുടെ TSI ഇപ്പോ 28% കൂടുതൽ മെച്ചപ്പെട്ടു. 2 ലിറ്റർ ടർബോ ചാർജിഡ് പെട്രോൾ എഞ്ചിനിൽ വരുന്ന ഈ വാഹനത്തിന്റെ ശക്തി 200 BHP യും 320 NM ടോർക്കുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയെത്താൻ വെറും 6.7 സെക്കന്റ് മാത്രം മതി Fiat 595 Abarth , Mini Cooper S എന്നിവയോട് മത്സരിക്കുന്ന GTi ഇന്ത്യൻ വിപണിയിൽ വരുന്നതിനെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. 2016 - 17 കാലയളവിൽ പിൻതലമുറ GTi ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ചെയ്തു വില്പനക്കെത്തിച്ചിരുന്നു. വളരെ ചുരുങ്ങിയ വാഹനങ്ങൾ മാത്രം വില്പന നടത്തി പിന്നീട് വിപണിയിൽ നിന്ന് പിന്മാറിയ GTi യുടെ പുതു തലമുറ ഇന്ത്യയിൽ വില്പനക്കെത്തുമോ എന്ന് കാത്തിരുന്ന് കാണാം .








This vehicle is certified by a4auto.com