Volkswagen Touareg ന്റെ പുതു തലമുറയെ മുഖം മിനുക്കി വിപണിയിലേക്ക്...

Volkswagen തങ്ങളുടെ പ്രീമിയം SUV യായ Touareg ന്റെ പുതുതലമുറയെ ചൈനയിൽ പ്രദർശിപ്പിച്ചു. Audi Q7 , Porsche Cayenne , Lamborghini Urus എന്നിവയിലുള്ള അതേ മഖ്‌ബ പ്ലാറ്റഫോമിൽ തന്നെയാണ് Volkswagen Touareg നെയും ഡിസൈൻ ചെയ്തിരിക്കുന്നത്. 4878 MM നീളവും 1984 MM വീതിയും 1702 MM ഉയരവുമുള്ള ഈ പുതു തലമുറ Touareg ന് തീർത്തും പുതിയ ഡിസൈൻ ട്രീറ്റ്മെന്റാണ്, ഉള്ളിൽ രണ്ട് ഡിജിറ്റൽ സ്‌ക്രീനുകളാണ് ഈ വാഹനത്തിനുള്ളത്. ഒന്ന് 12 ഇഞ്ചിന്റെയും മറ്റൊന്ന് 15 ഇഞ്ചിന്റെയും V6 , V8 ഡീസൽ എഞ്ചിനുകളിലും V6 പെട്രോൾ എഞ്ചിനിലും ആഗോളവിപണിയിലെത്തുന്ന ഈ 2019 Touareg ന്റെ ഇന്ത്യൻ വരവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. All Wheel Drive System മായ Four Motion technology യിൽ വരുന്ന ഈ വാഹനത്തിനോട് ഘടിപ്പിച്ചിട്ടുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. 








This vehicle is certified by a4auto.com