ഫിയറ്റ് പൂന്തോയ്ക്ക് പകരക്കാരനായി അര്‍ഗോ വരുന്നു...

കുറച്ചു കാലമായി ഇറ്റാലിയന്‍ നിര്‍മാതാക്കളായ ഫിയറ്റ് പൂന്തോ കോംപാക്‌ട് ഹാച്ച്‌ബാക്കിന് ചേര്‍ന്നൊരു പകരക്കാരനെ തേടിയുള്ള യാത്ര ആരംഭിച്ചിട്ട്. ഒടുവില്‍ ഫിയറ്റ് നിരയില്‍ നിന്ന് പൂന്തോയെ പുറത്താക്കി അവതരിക്കുന്ന അര്‍ഗോ മോഡലിന്റെ ആദ്യ ചിത്രം കമ്ബനി ഔദ്യോഗികമായി പുറത്തുവിട്ടു. ആഗോള വിപണിയില്‍ X6H എന്ന പേരിലാണ് ഇവന്‍ അറിയപ്പെടുക. കമ്ബനിയുടെ പുതിയ സ്മോള്‍ വൈഡ് പ്ലാറ്റ്ഫോമില്‍ ബെറ്റിം പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഏകദേശം അടുത്ത മാസം അവസാനത്തോടെ ബ്രസീലിയന്‍ വിപണിയില്‍ ഫിയറ്റ് അര്‍ഗോ ഹാച്ച്‌ബാക്കിനെ അവതരിപ്പിക്കും.

വരാനിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അതിഥിയായി അര്‍ഗോ ഇങ്ങോട്ടെത്താനാണ് സാധ്യത. രൂപത്തില്‍ പതിവ് ഫിയറ്റ് കാറുകളില്‍ നിന്ന് അധികം മാറ്റങ്ങള്‍ ഇവനില്ല. യൂറോപ്യന്‍ ഡിസൈന്‍ ബോഡിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്ലാക്ക് കളര്‍ അര്‍ഗോയുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ ഫിയറ്റ് പുറത്തുവിട്ടത്. ഡ്യുവല്‍ ടോണിലാണ് അലോയി വീല്‍. ബോഡിയുടെ താഴ്ഭാഗം മുഴുവന്‍ പ്ലാസ്റ്റിക്ക് ക്ലാഡിങ് അപഹരിച്ചു. റൂഫ് സ്പോയിലര്‍, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓവല്‍ ഷേപ്പ്ഡ് ടെയില്‍ ലാംമ്ബ്, പതിവില്‍ നിന്ന് വ്യത്യസ്തമായ എക്സ്ഹോസ്റ്റ് ഡിസൈന്‍ എന്നിവ ഫിയറ്റ് അര്‍ഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5 സ്പീഡ് മാനുവല്‍/5 സ്പീഡ് ഡ്യുവലോജിക് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 1.3 ലിറ്റര്‍ FireFly, 1.8 ലിറ്റര്‍ EtorQ Evo എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക. 90 ബിഎച്ച്‌പി കരുത്തും 208 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും, 67 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എഞ്ചിനുമാകും ഇന്ത്യന്‍ സ്പെക്കില്‍ ഉള്‍പ്പെടുത്തുക. വില സംബന്ധിച്ച കാര്യങ്ങളെന്നും കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം വരെയാകും ഇവന്റെ വിപണി വില. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്റ് ഐ10, ടാറ്റ ടിയാഗോ എന്നിവയാകും ഇന്ത്യയില്‍ അര്‍ഗോയുടെ എതിരാളികള്‍.

Courtesy: Dailyhunt
This vehicle is certified by a4auto.com