യാത്രക്കാര്‍ ഇനി താണുവണങ്ങി റോഡില്‍ വാഹന പരിശോധന നടത്തുന്ന പോലീസുകാരുടെ അടുത്ത് എത്തി രേഖകള്‍ കാണിക്കുന്ന പ്രവണത അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി-ഉദ്യോഗസ്ഥര്‍ ഇനി വാഹനത്തിന് അടുത്തെത്തി രേഖകള്‍ ആവശ്യപ്പെട

യാത്രക്കാര്‍ ഇനി താണുവണങ്ങി റോഡില്‍ വാഹന പരിശോധന നടത്തുന്ന പോലീസുകാരുടെ അടുത്ത് എത്തി രേഖകള്‍ കാണിക്കണ്ട ആവശ്യപ്പെടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിന് അടുത്തെത്തി വേണം രേഖകള്‍ ആവശ്യപ്പെടണമെന്നും പരുഷമായ സ്വരത്തില്‍ യാത്രക്കാരോടു സംസാരിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വാഹനം പരിശോധിക്കുമ്പോള്‍ മാന്യമായി പെരുമാറിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നു മന്ത്രി തോമസ് ചാണ്ടിയും മുന്നറിയിപ്പു നല്‍കി.

വാഹനമോടിക്കുന്ന സ്ത്രീകളെപ്പോലും അടുത്തേക്കു വിളിച്ചാണു രേഖകള്‍ പരിശോധിക്കുന്നതെന്നു വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടിയപ്പോഴാണു മുഖ്യമന്ത്രിയും മന്ത്രിയും നിലപാടു വ്യക്തമാക്കിയത്. എസ്‌ഐമാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമെ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ സര്‍ എന്നോ സുഹൃത്ത് എന്നോ, സ്ത്രീയാണെങ്കില്‍ മാഡം എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലര്‍ നിലവിലുണ്ട്.
വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇവരില്‍ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ അക്കാര്യം ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല. പരിശോധനയ്ക്കിടയില്‍ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയില്‍ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കുവാനോ പാടുള്ളതല്ല.

നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുല്‍സാഹപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.

courtesy :dailyhunt
This vehicle is certified by a4auto.com